2009 നവംബർ 9, തിങ്കളാഴ്‌ച

കീറിയ ജീന്‍സ്‌

-സി.ആര്‍.രാജഗോപാല്‍

പാതിരാ വെളിച്ചം
വഴിപോക്കന്റെ ശ്രുതി
അറിഞ്ഞത് കാറ്റ് മാത്രം
ഇലപ്പുഴുക്കള്‍ മാത്രം...

ശൈത്യം
നൂലാമാല
തട്ടിപ്പോയ മാഷിപ്പാത്രം
എഴുതാതെ കരിഞ്ഞ താളുകള്‍

പാട്ട്
കീറിയ ജീന്‍സ്‌
മുറിഞ്ഞ താളം
ഏകാകിയുടെ കരിവണ്ടി

മുളങ്കൂട്ടം
അറിയില്ലെന്ന അറിവ്
വന്യതയുടെ അതിര്‍ത്തി
പുരാവൃത്ത ശവകുടീരം

കാട്ടുനെല്ല് നിരത്തിയിട്ട മുറ്റത്ത്‌
ഇനിയാണ് കഥ തുടങ്ങുന്നത്
ഉറക്കത്തിനു ശേഷം
നല്‍വരവ്‌
കാട്ടമ്മയുടെ
ഉറക്കം തൂങ്ങിയ കാട്ടുപഴങ്ങള്‍ താഴെ വീണു
നദിയില്‍ ഈറ്റച്ചങ്ങാടത്തില്‍
ജലഗീതം മാത്രം
അതിനു താഴെ
അവസാനിക്കാത്ത മര്‍മരം
കുയില്‍ മത്സ്യം

മലയില്‍ മറഞ്ഞ തടാകം
അവശേഷിപ്പിച്ചത്
ഉണങ്ങാത്ത ഇലകള്‍ മാത്രം
മഴവംശ നൂലുകള്‍ മാത്രം
തേന്‍പാട്ട് മാത്രം

കണ്ണടയ്ക്കാത്ത കട്ടുജീവിയായി
വെബ്‌ ക്യാമറ
എല്ലാം ഒപ്പിയെടുത്തു
ഹൃദയ താളമടക്കം
മുറിയുടെ പ്രവാഹമടക്കം
ഒന്നൊഴിച്ച്
കണ്പീലിക്കിടയിലെ കഥയൊഴിച്ച്......!!!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ