കുടയില്ലാതെ
-അലിയാര്‍.കെ
യാത്രയപ്പ് കഴിഞ്ഞു
എല്ലാരും യാത്രാമൊഴി
ചൊല്ലി പിരിഞ്ഞു
ക്ലാസ്മുറിയുടെ
ഒഴിഞ്ഞ കോണില്‍
ഗൃഹാതുരത്വത്തിന്റെ
മധുരങ്ങളിലെല്ലാം
ഉറുമ്പുകളുടെ
തീരാനിരയാണ്
പുറത്ത്
മറവിയുടെ മഴ
പെയ്യുകയാണ്
ഓര്‍മകളുടെ കുടക്കീഴില്‍
ഒന്നിച്ചവര്‍ക്ക് വേണ്ടി
കുട നനയുകയാണ്
ഏറെ വൈകാതെ
ഏതെങ്കിലുമൊരു
മൂലയില്‍
ഈ കുടയും മറവിയാകും
അത് കൊണ്ടാണ്
പറയുന്നത്
ക്യാമ്പസില്‍
കുടയില്ലാത്തവനായിരുന്നു
'ഞാന്‍'
എല്ലാ മഴകളിലും
നനഞ്ജോളിച്ചവാന്‍..!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ