ഇരുട്ട്
-അനീഷ്
1
ചെടികള്‍
പുടവയഴിച്ച സുഗന്ധം
മെല്ലെ-
പരന്നു തുടങ്ങിയിരിക്കുന്നു.
അനേകം ചുണ്ടുകള്‍
ഒരേ സമയം
സ്നേഹിക്കുന്നുണ്ടാവണം...
2
നിധിചെപ്പില്‍-
ആയുധം മുട്ടിയ ശബ്ദം കേട്ട്
ആരോ ഞെട്ടിയുണര്‍ന്ന്
തരിച്ചിരിക്കുന്നു...
3
നിലാവ് കുടിച്ച്
ഇണ ചേര്‍ന്ന രണ്ട് കിനാവുകള്‍
ഉടുതുണിയില്ലാതെ
ഇഴഞ്ഞു നടക്കുന്നു...
4
സ്വപ്നത്തിന്റെ-
നേരിയ നടവരമ്പിലൂടോരാള്‍
മുത്തും പവിഴവുമായി
ഭ്രാന്ത് പിടിച്ചോടുന്നു...
5
ആരോ
പതുങ്ങി പതുങ്ങി വന്ന്
മന:സാക്ഷി കുത്തിത്തുറന്ന്
എല്ലാം വലിച്ചു വാരിയിട്ട്-
കടന്നു കളയുന്നു....
6
കാവല്ക്കാരനറിയാതെ
ഒരു ഹൃദയം-
വീര്‍ത്ത് വീര്‍ത്ത്
പൊട്ടുന്നു....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ