2009 നവംബർ 14, ശനിയാഴ്‌ച

മൗനം

-കൃഷ്ണേന്ദു. എസ്


മൗനം

അതൊരു വിങ്ങലാണ്

ആര്‍പ്പു വിളിയാണ്

പൊട്ടിക്കരച്ച്ചിലാണ്.

ചില കറപുരണ്ട നിമിഷങ്ങളില്‍

വികാരങ്ങളുടെ ഈര്‍ച്ചവാള്‍

പിച്ചിചീന്തുന്ന ഹൃദയത്തില്‍ നിന്നും

അണ പൊട്ടിയൊഴുകുന്ന

ചുടുരക്തമാണ്.

മൗനം

ഒരു കണ്ണില്‍ നിന്നും

മറ്റൊരു കന്നിലെക്കിറ്റു വീഴുന്ന

കണ്ണുനീര്‍ തുള്ളിയാണ്.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ