2009 നവംബർ 14, ശനിയാഴ്‌ച

ചെരുപ്പ്

-നിരഞ്ജന

കൊട്ടിയടച്ച വാതിലിനും
വരാന്തയ്ക്കും പുറത്ത്‌
വെയിലില്‍ കനല്‍ തിന്നും
മഴയില്‍ കുതിര്‍ന്നും
മഞ്ഞില്‍ കോച്ചി വിറച്ചും
ഞാന്‍ നിന്നെ സേവിച്ചു.
മുള്ള് കൊള്ളാതെയും
കല്ലിലുരയാതെയും
കൊണ്ട് നടന്നു
നിനക്ക് നന്ദിയോ സ്നേഹമോ ഇല്ല.
നിറം മങ്ങി പഴഞ്ചനായപ്പോള്‍
നീ എന്നെ വലിച്ചെറിഞ്ഞു...!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ