2009 നവംബർ 21, ശനിയാഴ്‌ച

എന്റെ മിഴി..
-വിനീത്

ഉടഞ്ഞ ശംഖിന്...
വന്ധ്യം കരിച്ച പെണ്ണിനെ പോലെ
മഹാ മൗനത്തിനപ്പുറത്തെ സംഗീതം...
വിലാപങ്ങളുടെ വ്യവഹാരത്തില്‍
ഉമ്മ കൊടുക്കുന്ന കടല്‍ കാക്കകള്‍....
ഞെട്ടി വിറച്ച ശാര്‍ങ്ങ്ര പക്ഷിക്ക്
ഊര് തെണ്ടിയുടെ വിലാപഗാനം...
മഞ്ഞണിഞ്ഞ ചിലന്തി വലകള്‍ക്ക്
കരിഞ്ഞ മാംസത്തിന്റെ ഗന്ധം....
തണുതോരിലം കാറ്റിലെങ്ങോ
ആത്മാവിന്റെ തീരാ രോദനം...!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ