ഒറ്റയാന്‍
-അപര്‍ണ
ഇവിടെ നിന്നും മുകളിലേക്ക് നോക്കിയാല്‍ ഒന്നും കാണാന്‍ കഴിയില്ല. ആകാശം പോലും..! എന്താണെന്നോ...?? എന്റെ വീടിന്റെ മേല്‍കൂര എല്ലാം മറയ്ക്കുന്നു.
എത്ര ദിവസങ്ങളും മാസങ്ങളും കടന്നു പോയിരിക്കുന്നു... ഈ ചുവരിനോടും ജനല്‍ പാളിയോടും കഥ പറയാത്ത ദിവസങ്ങള്‍ ഇല്ല.അവര്‍ ഇങ്ങോട്ടും.
എത്ര ചെറിയ മുറി..!മുകളിലെ വിടവുകളിലൂടെ ഇവിടെ എത്തുന്ന സൂര്യന്റെ തേജസ് എന്റെ കണ്ണിനെ പോലും അനാരോഗ്യകരമാക്കുന്നു.
പുറത്തെ എല്ലാ കാഴ്ചകളും അപൂര്‍വമായിരിക്കുന്നു.പുല്ലുകളും പൂവും മഴയും ഇന്നെവിടെയാനാവോ..?എന്നാണ് ഇനി അവയെ കണ്കുളിര്‍ക്കെ കാണാന്‍ കഴിയുക?അറിയില്ല ഒന്നും. ഒന്നും സംസാരിക്കാന്‍ കഴിയാതെ ഈ ചുവരിനോട് കഥ പറഞ്ഞു ഇനി എത്ര നാള്‍...??ഇവിടെ...ഈ ശയ്യയില്‍....!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ