2009 നവംബർ 9, തിങ്കളാഴ്‌ച

മുടി കൊഴിയും കാലം

-ഉമാ രാജീവന്‍


ചില നേരം അടിവയറ്റില്‍ തുടങ്ങുന്ന ചൂട്‌

എരിഞ്ഞെരീഞ്ഞ്

നെഞ്ചു കടഞ്ഞ്

ചങ്കു കടന്ന്

തലയോട്ടിലെത്തി

മുടിനാരുകളെ സ്വതന്ത്രരാക്കുന്നു.


കിടക്കയിലും

കുളിമുറിയിലും

അണിഞ്ഞ വസ്ത്രത്തിലും

എന്ന് വേണ്ടാ

സോപ്പിലും ചീപ്പിലും

മുടി തന്നെ.


എത്ര ഒതുക്കി കെട്ടിയാലും

കുടിക്കുന്ന കഞ്ഞിയില്‍

ഒരു മുടിയെന്കിലും വീഴും.


കൊഴിഞ്ഞ ഇഴകള്‍

വളഞ്ഞും വാ പിളര്‍ന്നും

നിദ്രയില്‍ ഇഴഞ്ഞെത്തി

മുടിയുന്ടകള്‍ പെരുകി.


വെറുതെ ഒരു വൈകുന്നേരം

അവ ഓരോന്നായി പെറുക്കിയെടുത്തു

വെള്ളക്കടലാസില്‍ പതിച്ചതും

നക്ഷത്ര കുഞ്ഞുങ്ങള്‍ കണ്ചിമ്മുകയായി.


പിറ്റേന്ന് രാവിലെ

പുതു രോമം കിളിര്‍ത്ത തല കണ്ട്

കണ്ണാടിക്കു പോലും ചിരി പൊട്ടി..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ