2009 നവംബർ 9, തിങ്കളാഴ്‌ച

ഇത്തിള്‍ക്കണ്ണി

-ശ്യാം.പി.എസ്


പ്രത്യയ ശാസ്ത്രത്തിന്‍റെ തീചൂളയിലേക്ക്

എടുത്തു ചാടുമ്പോള്‍ എനിക്കറിയില്ലായിരുന്നു.

അധികാരത്തിനോടുള്ള വെറിയുടെ വിത്തിന്

വെള്ളമോഴിക്കുകയായിരുന്നു എന്ന്

ഒപ്പം എന്നുള്ളിലെ മനുഷ്യത്വം

ഉരുകിയൊലിക്കുകയായിരുന്നു.

പ്രത്യയ ശാസ്ത്രത്തിന്‍റെ

കല്ലുകള്‍ വച്ച് അടുപ്പ് കൂട്ടി

കലങ്ങളില്‍ രക്തസാക്ഷികളുടെ

ചോര നിറച്ച്

പട്ടിണിപ്പാവങ്ങള്ക് ഞാന്‍ കഞ്ഞി വച്ചു.

കാലവും ഞാന്‍ കഞ്ഞി വച്ച് കൊടുത്തവരും

എനിക്ക് സ്തുതികള്‍ പാടി.

പിന്നീടെപ്പൊഴോ എന്‍റെ പേരും എനിക്കന്ന്യമായി.

മറന്നു വച്ച പേഴ്സ് പോലെ,

ഞാനെന്‍റെ സ്വത്വത്തെ തേടി.

അത് അന്ന് ആ അടുപ്പില്‍ നഷ്ട്ടപ്പെട്ടു.

ഇന്ന് എന്നില്‍ ഒരിത്തില്‍ക്കണ്ണി

പോലെ ആ പ്രത്യയ ശാസ്ത്രം മാത്രം ഉണ്ട്...!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ